Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിരാമായണം ഇഷ്ടപ്പെടുന്ന ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ

twins-kunjiramayanam

കൊച്ചുകുട്ടികള്‍ കരയുമ്പോൾ മാതാപിതാക്കൾ ആദ്യം ചെയ്യുക അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത് കൊടുക്കുകയാകും. ചിലർക്ക് ചോക്ലേറ്റ്, മറ്റുകുട്ടികൾക്ക് കാർ‍ട്ടൂൺ എന്നിവയാകും താൽപര്യം. കരയുന്നത് ഇരട്ടകുട്ടികൾ കൂടി ആയാലോ? കഷ്ടപ്പെട്ട് പോകുക തന്നെ ചെയ്യും.

തിരുവനന്തപുരം സ്വദേശിയായ അഭിമന്യുവിന്റെയും ഭാര്യ ആര്യയുടെയും മക്കളായ ഒരു വയസുള്ള ഇരട്ടപെൺകുട്ടികളും കരച്ചിലിന് ഒട്ടും പുറകോട്ടല്ല. എന്നാൽ ഇവർ കരഞ്ഞാൽ സന്തോഷിപ്പിക്കാൻ എത്തുക വിനീത് ശ്രീനിവാസനും അജുവും ധ്യാനും ബിജു മേനോനുമൊക്കെയാണ്. അതെ ഈ ഇരട്ടകുട്ടികളുടെ കരച്ചിൽ മാറ്റുന്നത് കുഞ്ഞിരാമായണം എന്ന സിനിമയാണ്.

അഭിമന്യുവിന്റെ വാക്കുകളിലേക്ക്– കുഞ്ഞിരാമായണം എന്ന സിനിമ ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുള്ളത് എന്റെ ഒരു വയസ്സുള്ള ഇരട്ട കുട്ടികൾ ആയിരിക്കും.... അവർ കരയുമ്പോൾ ഈ സിനിമയാണ് എനിക്കുള്ള ഏക ആശ്വാസം.

സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പിൽ അവർ കണ്ടു തിരക്കും.എന്റെ വീട്ടിലെ ഓരോരുത്തർക്കും ഈ സിനിമയിലെ സംഭാഷണങ്ങൾ കാണാപാഠമാണ്.... ഒരു വയസുള്ള ഇവർക്കു ഇതിൽ എന്താണ് ആകർശിച്ചത് എന്ന് എനിക്കു അറിയില്ല ...

kunjiramayanam-poster

പക്ഷെ ഈ സിനിമയിലെ കുഞ്ഞിരാമനും, ലാലുവും, കുട്ടേട്ടനും, തങ്കമണിയും,വെൽഡൺ വാസുവും ഇവർക്ക് വളരെ അധികം ഇഷ്ടമാണ്.....ഇത് തന്നെ ആയിരിക്കും ഈ സിനിമയുടെ വിജയവും.......ഇതിലെ എല്ലാ അണിയറപ്രവർത്തകർക്കും എന്റെ ഇരട്ടകുട്ടികളുടെ പേരിൽ ഞാൻ നന്ദി അറിയിക്കുന്നു....

ഫെയ്സ്ബുക്കിലൂടെയാണ് ഈ കുറിപ്പും തങ്ങളുടെ മക്കൾ സിനിമ കാണുന്ന വിഡിയോയും അഭിമന്യു പങ്കുവച്ചത്. കുറിപ്പിന് താഴെ അഭിപ്രായങ്ങളറിയിച്ച് അജു വർഗീസും കുഞ്ഞിരാമായണത്തിന്റെ സംവിധായകനായ ബേസിൽ ജോസഫും എത്തിയതോടെ ഇരട്ടക്കുട്ടികളും താരങ്ങളായി മാറി. 

Your Rating: