Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയ്ക്കാനുള്ള വിദ്യയുമായി ലെനയുടെ ആകൃതി

lena-aakruti

പൂര്‍ണിമ ഇന്ദ്രജിത്ത്, കാവ്യ മാധവന്‍ എന്നീ താരസുന്ദരിമാര്‍ക്കു പിന്നാലെ ബിസിനസ് രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് നടി ലെന. പുതുതലമുറയിലെ വ്യാപാരങ്ങളില്‍ ഏറ്റവുമധികം മുന്നേറിയ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്കായിരുന്നു കാവ്യയുടെ രംഗപ്രവേശമെങ്കില്‍ സൗന്ദര്യസംരക്ഷണം മുന്‍നിര്‍ത്തി ആരോഗ്യരംഗത്തേക്കാണ് ലെന ചുവടുവെക്കുന്നത്.

ചേവായൂരിൽ ആകൃതി എന്ന പേരിൽ തുടങ്ങുന്ന സ്ലിമ്മിങ് സെന്റർ ഈ മാസം ഒന്‍പതിന് ആരംഭിക്കും. ആസിഫ് അലിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

വണ്ണം കുറച്ചു കൂടുതൽ സുന്ദരിയായ സിനിമാ താരങ്ങളെ കണ്ടു അസൂയപ്പെട്ടവർക്ക് വണ്ണം കുറയ്ക്കാനുള്ള വിദ്യ പറഞ്ഞു തരാൻ ഇനി ലെന റെഡി. ആരോഗ്യകരവും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൂടെ താൻ വണ്ണം കുറച്ച അതേ വിദ്യ മറ്റുള്ളവരോടും പങ്കിടാനുള്ള പുതിയ പദ്ധതിയാണ് ലെനയും രണ്ടു സുഹൃത്തുക്കളും ചേർന്ന് കോഴിക്കോട് ഒരുക്കുന്നത്. ഓഗസ്റ്റ് ആദ്യ വാരത്തിൽ തുടക്കമിടുന്ന ആകൃതിയുടെ ഒരു ശാഖ തൃശൂരും ഉണ്ടാകും.

കുറഞ്ഞ ചെലവിൽ ഫലപ്രദമായ തരത്തിൽ എങ്ങനെ മെലിയാം എന്നതിനുള്ള ഉത്തരം ആകൃതി നൽകുമെന്നാണു ലെനയുടെ വാഗ്ദാനം. ഇഷ്ടഭക്ഷണം കഴിച്ചു കൊണ്ടു തന്നെ വണ്ണം കുറയ്ക്കാനുള്ള മാർഗങ്ങളാകും ആകൃതി പറ‍ഞ്ഞു തരികയെന്നും ലെന പറയുന്നു. ലൂയീസ, വൃന്ദ എന്നീ സുഹൃത്തുക്കളും ആശയത്തിനു പിന്നിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.