Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രമണിയേച്ചിയുടെ അണിയറക്കാരുടെ സിനിമ: ‘കവി ഉദ്ദേശിച്ചത്’

asif-liju ആസിഫ് അലി, ലിജു തോമസ്, തോമസ്

സമൂഹമാധ്യമങ്ങളിലൂടെ പുതുമയുടെ തരംഗം സൃഷ്ടിച്ച ‘രമണിയേച്ചിയുടെ നാമത്തിൽ’ എന്ന ഷോർട്ട് ഫിലിമിന്റെ അണിയറക്കാർ സിനിമയുമായി എത്തുന്നു. ‘കവി ഉദ്ദേശിച്ചത്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമണിയേച്ചിയുടെ നാമത്തിലിന്റെ സംവിധായകൻ തോമസ് ലിജു തോമസാണ്.

Ramaniyechiyude Namathil Short Film

ആസിഫലി, നരേൻ, ബിജുമേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ആസിഫലിയുടെ നിർമാണക്കമ്പനിയായ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷനാണ്.

പൊട്ടക്കിണറ്റില്‍ മൂര്‍ഖന്‍ പാമ്പ്‍

മലയാളസിനിമയിലെ സഹസംവിധായകർക്കായി ഫെഫ്ക നടത്തിയ ഷോർട്ട് ഫിലിം മൽസരത്തിൽ ഒന്നാമതെത്തിയ ‘രമണിയേച്ചിയുടെ നാമത്തിൽ’ വിവിധ രാജ്യാന്തര ഫെസ്റ്റിവലുകളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ആസിഫ് അലിയുടെ വാക്കുകളിലേക്ക്–

ഒരു സന്തോഷ വാർത്തയും ആയിട്ടാണ് ഞാൻ ഇപ്പോൾ നിങ്ങളുടെ മുന്നിൽ എത്തുന്നത്‌..ഞങ്ങളുടെ നിർമ്മാണ കമ്പനി ആയ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ ന്റെ ബാനറിൽ ഞങ്ങൾ നിർമ്മിക്കുന്ന അടുത്ത ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുകയാണ് . "കവി ഉദ്ദേശിച്ചത്..?" എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് "രമണിയേച്ചിയുടെ നാമത്തിൽ" എന്ന തരംഗം സൃഷ്ട്ടിച്ച ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ്..ചിത്രം സംവിധാനം ചെയ്യുന്നത് തോമസ്‌ ലിജു തോമസ്‌, ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കുട്ടി മാർട്ടിൻ, ക്യാമറ ചലിപ്പിക്കുന്നത് ഷഹനാദ് ജലാൽ ..

മലയാള സിനിമയിലെ സഹ സംവിധായകർക്കായി ഫെഫ്ക നടത്തിയ ഹ്രസ്വ ചിത്ര മത്സരത്തിൽ ഏറ്റവും മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ആണ് "രമണിയേച്ചിയുടെ നാമത്തിൽ''. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്ന് 54 ഓളം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ രമണിയേച്ചി ടീമിനെ ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ ന്റെ നിർമ്മാണ സംരഭത്തിലൂടെ മലയാള സിനിമയിൽ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ട്.. ഞാനും ബിജു മേനോനും നരേനും പ്രധാന വേഷത്തിൽ ഉണ്ടാകും. എല്ലാ സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം ആസിഫ് അലി..

Your Rating: