Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയന്റെയും ലിസിയുടെയും പാതയിൽ മകള്‍ കല്യാണിയും

kalyani-lissy

പ്രിയദർശൻ–ലിസി എന്നിവരുടെ മകൾ കല്യാണിയും സിനിമാരംഗത്തേക്ക്. വിക്രം–നയൻതാര എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ഇരുമുഗൻ എന്ന സിനിമയിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം.

ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അസോഷ്യേറ്റ് ഡയറക്ടർ ആണ് കല്യാണി. അമേരിക്കയിലെ ഉപരിപഠനത്തിന് ശേഷമാണ് കല്യാണി സിനിമാരംഗത്തേക്ക് ചുവടുവെക്കുന്നത്. അച്ഛനെപ്പോലെ സംവിധാനരംഗത്താണ് കല്യാണിക്കും താൽപര്യം.

അമ്മ ലിസി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വിക്രത്തിനും നയൻതാരയ്ക്കും ആനന്ദിനും സുരേഷിനും നന്ദിയുണ്ടെന്നും ചിത്രം വലിയൊരു വിജയമാകട്ടെ എന്നും ലിസി അറിയിച്ചു. വിദേശത്തെ പഠനം കഴിഞ്ഞ് വന്ന കല്യാണി ചെന്നൈയില്‍ ലിസിക്കൊപ്പം ഫ്‌ളാറ്റിലാണ് താമസം. 

Your Rating: