Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിസിയും പ്രിയനും കുറെ കഥകളും

priyan-lissy

പ്രിയദർശൻ ലിസിയെ വീണ്ടും കല്യാണം കഴിക്കും ജാതകദോഷം മാറാനായി ജ്യോത്സ്യന്മാർ പറഞ്ഞതനുസരിച്ച് അവർ കുറച്ചു മാസത്തേക്കു വേർപിരിഞ്ഞിരിക്കുകയായിരുന്നുവെന്നാണ് കഥ. കേൾക്കാൻ സുഖമുള്ള കഥ. അവർ പിരിഞ്ഞതിൽ സങ്കടമുള്ളവർക്കു സന്തോഷിക്കുകയുമാവാം. ഇതേക്കുറിച്ചു പ്രിയനും ലിസിക്കും ഒന്നുമറിയില്ല. അടുത്ത കാലത്തു സമൂഹമാധ്യമം നടത്തിയ ഏറ്റവും വലിയ ഉണ്ടായില്ലാ വെടിക്കഥയാണിത്. കേട്ടതു പാതി കേൾക്കാത്തതു പാതി ഓൺലൈൻ പത്രങ്ങളും കടലാസു പത്രങ്ങളും പുറകെ പിടിച്ചു. രണ്ടുപേരും ഒരുമിച്ചു നിൽക്കുന്ന പടങ്ങൾവച്ച് അവരതു പൊലിപ്പിച്ചു.

ഇതെല്ലാം അറിഞ്ഞ ലിസി ബന്ധപ്പെട്ടവരോടു പറഞ്ഞു ഇതൊന്നും സത്യമല്ല. വേർപിരിയാനുള്ള അനുമതി രണ്ടുപേരും കോടതിക്കുസമർപ്പിച്ചിരിക്കുകയാണ്. കോടതി നിർദേശപ്രകാരം സ്വത്തു വീതിച്ചുകഴിഞ്ഞു. താമസവും വേറെയാക്കി. ദിവസങ്ങളോളം കോടതി പരിഗണിച്ച വിഷയമാണിത്. വേർപിരിയൽ. കോടതിയുടെ പ്രത്യേക ഇടപെടൽ കൊണ്ടാണു വലിയ തർക്കങ്ങളിലേക്കു വഴുതാതെ എല്ലാം അവസാനിച്ചത്. കോടതി പലതവണ നേരിട്ട ഇടപെട്ട കേസാണിത്. കോടതിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയതാണു പിരിയൽ കരാറും അതനുസരിച്ചു കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു.

ഇനി ഇരുവരുടെയും സുഹൃത്തുക്കൾ പറയുന്നതു കൂടി കേൾക്കുക

∙ ലിസിയും പ്രിയദർശനും പിരിഞ്ഞതു പരസ്പര സമ്മതപ്രകാരമാണ്.

∙ സ്വത്തുക്കൾ പങ്കുവച്ചു കഴിഞ്ഞു. അവയുടെ റജിസ്ട്രേഷനും പൂർത്തിയായി.

∙ ഇരുവരും തമ്മിലുള്ള വിവാഹമോചന കേസുകൾ കോടതിയുടെ അനുമതിയോടെ അവസാനിപ്പിക്കും. അതിനു നിയമപരമായ സമയം ബാക്കിയുണ്ടെന്നു മാത്രം.

∙ ഇരുവരും വേർപിരിഞ്ഞു തന്നെയാണ് താമസം

∙ കുട്ടികൾ ഇരുകൂട്ടരുടെയും കൂടെ മാറിമാറി താമസിക്കുന്നു. രണ്ടുപേർക്കും ജോലിയുണ്ട്. 

Your Rating: