Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗ കഴിഞ്ഞ് ലിസി കളരിക്ക് അകത്ത്

lissy-yoga

ലിസി ഇപ്പോഴും ചെറുപ്പമാണ്. അതിനുകാരണം മുടങ്ങാതെ ചെയ്യുന്ന വ്യായാമവും. ആദ്യം കളരിയിലാണ് പയറ്റിതെളിഞ്ഞതെങ്കില്‍ ഇപ്പോഴിതാ യോഗയുടെ ഗുണങ്ങളും ആരാധകരോട് പങ്കിടുകയാണ് ലിസി. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് യോഗ ചെയ്യുന്ന ചിത്രം താരം പോസ്റ്റ് ചെയ്തത്.

കളരിയോ, യോഗയോ നടത്തമോ എന്തുമാകട്ടെ അതു മുടങ്ങാതെ പരിശീലിച്ചാല്‍ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് ലിസി പറയുന്നു. പോണ്ടിച്ചേരിയിലുള്ള ഒരു ആശ്രമത്തിലാണ് ലിസി കളരി പഠിക്കുന്ന ചിത്രങ്ങള്‍ ഇതിന് മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. കളരി ശരീരത്തിനും മനസ്സിനും ഒരുപാട് നല്ല ഗുണങ്ങള്‍ പ്രധാനം ചെയ്യുമെന്നും ലിസി പറയുന്നു.

lissykalari

സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് ഞാന്‍. കളരിയും യോഗ പോലെ തന്നെ നല്ലതാണ്. യോഗ പോലെ തന്നെ ഉപകാരപ്രദമായ പുരാതന കലയായ കളരിപ്പയറ്റിന് കൂടുതല്‍ പ്രചാരണം നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്. അല്ലെങ്കില്‍ ഇതും നാമാവിശേഷമാകും. ലിസി പറയുന്നു.

തിലക് രാജ് എന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തിലൂടെയാണ് ലിസി സിനിമയില്‍ തിരിച്ചെത്താനുള്ള തയാറെടുപ്പില്‍കൂടിയാണ്. ഹോമിയോ ഡോക്ടറുടെ വേഷത്തിലാണു ലിസി തിരിച്ചെത്തുന്നത്. യുവതാരങ്ങളാണു നായികാ നായകന്മാർ.

യോഗ പഠിക്കൂ ,ശീലമാക്കൂ ഡൗൺലോഡ് യോഗ ആപ്പ് Click here

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.