Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിയിൽ ഇവരൊക്കെ!

lord

സപ്തമശ്രീ തസ്കര എന്ന ചിത്രത്തിന് ശേഷം അനിൽ രാധാകൃഷ്ണ മേനോൻ ഒരുക്കുന്ന പുതിയ ചിത്രം ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിയിൽ ചാക്കോച്ചനൊപ്പം സണ്ണി വെയ്നും ഭരത്തും ഒന്നിക്കുന്നു.കഴിഞ്ഞ ചിത്രം പോലെ തന്നെ ഏഴുകഥാപാത്രങ്ങൾക്കാണ് ഈ ചിത്രത്തിലും സംവിധായകൻ പ്രാധാന്യം കൊടുത്തിരിക്കുന്നത്.

നടക്കുമോയെന്നറിയില്ലാത്ത, ഏപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ. ഒരു ഫാന്റസി സബ്ജക്റ്റ്. അതാണ് ലോർഡ് ലിവിങ്സറ്റൺ 7000 കണ്ടി എന്ന ചിത്രത്തിന്റെ പ്രമേയം. പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയം. ഏത് പ്രായക്കാർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഷയം. കാഴ്ചയ്ക്ക് എന്റെ മറ്റ് സിനിമകളെ വെല്ലുന്ന ഭംഗി ഉണ്ടാവും ഇൗ ചിത്രത്തിന്. നായകനോ നായികയോ ഇല്ല. സപ്തമശ്രീയിലെ പോലെ എല്ലാവരും തുല്യർ.

പ്രധാന വേഷങ്ങളിലെത്തുന്നത് കുഞ്ചാക്കോ ബോബൻ, ഭരത്, സണ്ണിവെയ്ൻ, നെടുമുടി വേണു, ചെമ്പൻ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീർ കരമന എന്നിവർ. വയനാട്, ഇടുക്കി, പൂണെ, ചെന്നൈ എന്നിവടങ്ങളിൽ ഷൂട്ടിങ്ങ്. ഗ്ളോബൽ യുണൈറ്റഡ് മീഡിയ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം മെയ് 2ന് വയനാട്ടിൽ ആരംഭിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.