വസ്ത്രധാരണത്തിൽ നടിമാർക്ക് പലപ്പോഴും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഇറക്കം കുറഞ്ഞ മോഡേൺ വസ്ത്രങ്ങൾ ധരിച്ചെത്തുമ്പോഴായിരിക്കും ഇത് കൂടുതലായും സംഭവിക്കുക. അശ്രദ്ധമായി ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ തങ്ങൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തെക്കുറിച്ച് ഇവർ ശ്രദ്ധിക്കാറേ ഇല്ല. പാപ്പരാസികളുടെ കാമറകൾ മിന്നുന്നുണ്ടെന്ന കാര്യവും ഇവർ മറന്നുപോകുന്നു.
ഇതുപോലൊരു അബദ്ധമാണ് പ്രേമം നായിക മഡോണയ്ക്ക് സംഭവിച്ചത്. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റിന്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കിലാണ്.
പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലാണ് ഒടുവില്‍ മഡോണ അഭിനയിച്ചത്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും സെലിനെ അവതരിപ്പിക്കുന്നത് മഡോണ തന്നെ.
പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിൽവച്ച് നടന്നിരുന്നു. ചടങ്ങിനെത്തിയ മഡോണയുടെ വേഷം സിനിമാ പ്രേമികളെ ഞെട്ടിച്ചുകളഞ്ഞു.
അതീവ ഗ്ലാമർ ലുക്കിലായിരുന്നു നടി എത്തിയത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ നടിയുടെ ചില അതീവ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു.
നാഗചൈതന്യ, ശ്രുതി ഹാസൻ, നാഗാർജുന, ഗോപിസുന്ദർ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഗായിക കൂടിയായ മഡോണ ഒരു പാട്ടും പാടുകയുണ്ടായി. അനുപമ പരമേശ്വരന് ഷൂട്ടിങ് തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
Madonna Cute Speech | Premam Audio Launch | Naga Chaitanya, Shruthi, Anupama | Shreyas Media
ചന്തൂ മൊണ്ടേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരോടൊപ്പം മലയാളികള്‍ നെഞ്ചിലേറ്റിയ കഥാപാത്രമായ മലര്‍ ആയി ശ്രുതി ഹാസനാണ് എത്തുന്നത്.