Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലര്‍ വന്നു; ഇനിയും വരും

sai-new

'പ്രേമം സിനിമയിലെ മലര്‍ വീണ്ടും യുസി കോളജില്‍. അധ്യാപികയായല്ല, അഭിനയിക്കാനുമല്ല, സായ് പല്ലവി എന്ന നടിയായാണ് അവര്‍ എത്തിയത്. സിനിമ ചിത്രീകരിച്ച അതേ സ്ഥലത്ത് നടിയുമായുള്ള അഭിമുഖം ചിത്രീകരിക്കാന്‍ സ്വകാര്യ ചാനലാണ് നടിയെ കൊണ്ടുവന്നത്. കോളജിന് അവധിയായതിനാല്‍ കുട്ടികള്‍ കുറവായിരുന്നു. കേട്ടറിഞ്ഞു നാട്ടുകാരെത്തി. അഭിമുഖം കഴിഞ്ഞ് ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ സായ് പല്ലവി ഒരു മണിക്കൂര്‍ നിന്നുകൊടുത്തു.

തമിഴ്നാട്ടിലെ കോട്ടഗിരിയില്‍ ജനിച്ചു കോയമ്പത്തൂരില്‍ വളര്‍ന്ന സായ് പല്ലവി ജോര്‍ജിയയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. നര്‍ത്തകിയും മോഡലുമായ സായ് ആലുവക്കാരനായ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സിനിമാലോകത്തു ശ്രദ്ധിക്കപ്പെട്ടത്.

Interview with Sai Pallavi

ഓഗസ്റ്റ് പത്തിനു സായ് പല്ലവി വീണ്ടും ആലുവയില്‍ വരും. അന്‍വര്‍ സാദത്ത് എംഎല്‍എ സെന്റ് മേരീസ് ഹൈസ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന, വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.