Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ വീണ്ടും സിനിമ പ്രതിസന്ധി

movie

പുതുവർഷത്തിൽ മലയാള സിനിമയിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നു. സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കണമെന്ന ഫെഫ്കയുടെ നേരത്തെയുള്ള ആവശ്യം കേരള ഫിലിം ചേംബർ തള്ളിയതോടെ പ്രതിസന്ധി രൂക്ഷമായത്. സിനിമകളുടെ നിർമാണം ജനുവരി ഒന്നുമുതൽ നിർത്തിവെച്ച് പ്രതിഷേധിക്കാനാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം.

33 ശതമാനം വേതന വർധനവാണ് സാങ്കേതിക വിദഗ്ധരുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ചേമ്പറുമായി ധാരണയിലെത്തും മുൻ‌പ് അംഗങ്ങൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമകളുടെ നിർ‌മാതാക്കളിൽ നിന്നും വർധിപ്പിച്ച തുക ഈടാക്കി. നിർമാതാക്കളുടെ സംഘടനയുടെ വിലക്ക് ലംഘിച്ച് ഏതെങ്കിലും നിർമാതാവ് ചിത്രീകരണം നടത്തിയാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ചേംബർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബലമായി പിടിച്ചു വാങ്ങിയ പണം തിരിച്ചു നൽകിയില്ലെങ്കിൽ ജനുവരി ഒന്നുമുതിൽ സിനിമാ നിർമാണം നിർത്തിവയ്ക്കാനാണ് തീരുമാനം.

ഫെഫ്ക യാഥാർത്ഥ്യ ബോധമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ചേംബറിന്റെ അഭിപ്രായം. ഫെഫ്കയുടെ ധാർഷ്ട്യം അംഗീകരിക്കില്ലെന്നുമാണ് ചേംബർ ഭാരവാഹികളുടെ അഭിപ്രായം.