Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ പ്രതിസന്ധിക്ക് പരിഹാരം; 3 ചിത്രങ്ങള്‍ റിലീസിനെത്തും

parvathy-prithviraj

സിനിമാപ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം. എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നേതാക്കളുടെ തിയറ്ററുകള്‍ക്ക് വിതരണക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. കൊച്ചിയില്‍ ഫിലിം ചേബര്‍ ഹാളില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ വിതരണക്കാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി.

വെള്ളിയാഴച റിലീസ് ചെയ്യേണ്ടിയിരുന്ന മൂന്ന് ചിത്രങ്ങള്‍ ശനിയാഴ്ച റിലീസിനെത്തും. പൃഥിരാജ് നായകനാകുന്ന എന്ന് നിന്റെ മൊയ്തീന്‍, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ഞാന്‍ സംവിധാനം ചെയ്യും, ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ശനിയാഴ്ച റിലീസ് ചെയ്യുക.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നേതാക്കളുടെ തിയറ്ററുകള്‍ക്ക് വിതരണക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് റിലീസ് മുടങ്ങാന്‍ കാരണമായത്. മാളുകളിലെ മള്‍ട്ടി പ്ലക്സുകള്‍ക്ക് നല്‍കുന്ന അതേ വ്യവസ്ഥകളും ആനുകൂല്യങ്ങളും ഫെഡറേഷന്റെ കീഴിലുളള തിയറ്ററുകള്‍ക്കും നല്‍കണമെന്ന ആവശ്യമാണ് തര്‍ക്കത്തിന് കാരണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.