Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൽപനയുടെ വിയോഗം; ഞെട്ടലോടെ സിനിമാലോകം

kalpana Kalpana

പ്രശസ്ത സിനിമാതാരം കൽപനയുടെ അപ്രതീക്ഷിത മരണത്തെ നടുക്കത്തോടെയാണു സിനിമാ ലോകം കേട്ടത്. കൽപനയെ സിനിമാലോകം അനുസ്മരിക്കുന്നു.

സിബി മലയിൽ ഹാസ്യവും ഗൗരവകരവുമായ റോളുകളും തൻമയത്തതോടെ ചെയ്യാന്‍ പറ്റിയ ആളുകൾ ഉണ്ടാകുമോ എന്ന് അറിയില്ല. കൽപനയുടെ സ്ഥാനത്തേക്കു വേറെ ആരെങ്കിലും ഉണ്ടാകുമോ എന്നും അറിയില്ല. മലയാള സിനിമയിൽ കൽപനയുടെ അഭാവം ഉണ്ടാകുമെന്നും സിബി മലയിൽ പറഞ്ഞു.

innocent Innocent

ഇന്നസെന്റ് കൽപനയുടെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നു നടനും എംപിയുമായ ഇന്നസെന്റ് പ്രതികരിച്ചു. നിരവധി സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുന്ന സമയത്തെ അവരുടെ ആത്മാർഥത പറയാതിരിക്കാൻ സാധിക്കില്ല. ഇടയ്ക്ക് അവരുമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് ഇങ്ങനൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ല- ഇന്നസെന്റ് കൂട്ടിച്ചേർത്തു.

ജഗദീഷ് മലയാള സിനിമയിലെ ഏറ്റവും സത്യസന്ധമായ ബോൾഡ് ആയ നടിയാണ് കൽപനയെന്ന് സിനിമാ താരം ജഗദീഷ് പറഞ്ഞു. വിശ്വസിക്കാവുന്ന ഏതൊരു കാര്യവും ധൈര്യത്തോടെ ഏൽപ്പിക്കാവുന്ന അഭിനേത്രിയാണ് കൽപനയെന്നും അദ്ദേഹം വ്യക്തമാക്കി.

Indhrance Indrans and Kalpana

ഇന്ദ്രൻസ് കൽപനയുടെ കൂടെ അഭിനയിക്കുമ്പോൾ ഒരു സുരക്ഷിതത്വം അനുഭവിക്കുമായിരുന്നുവെന്ന് നടൻ ഇന്ദ്രൻസ് അനുസ്മരിച്ചു. മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടമാണ് കൽപനയുടെ വിയോഗം - ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

കെപിഎസി ലളിത എപ്പോൾ കണ്ടാലും സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന വ്യക്തിയാണ് കൽപനയെന്ന് നടി കെപിഎസി ലളിത പറഞ്ഞു. എല്ലാവരെയും ചിരിപ്പിക്കുന്ന പെണ്ണായിരുന്നു. അഭിനയത്തെക്കുറിച്ചു ഞാനായിട്ട് ഒന്നും പറയേണ്ടതില്ലെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മരണവിവരം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സത്യമാകരുതേയെന്ന് പ്രാർഥിച്ചതായും കെപിഎസി ലളിത കൂട്ടിച്ചേർത്തു. എനിക്ക് വിശ്വസിക്കാനാകുന്നില്ല: ഹരിശ്രീ അശോകൻ

ഹരിശ്രീ അശോകൻ അഭിനയത്തില്‍ അത്രയേറെ റേഞ്ചുള്ള നടിയാണ് കൽപന. അവർക്കൊപ്പം ഒരുപാട് സിനിമകളിൽ ഞാൻ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. മനസിലുള്ളതെല്ലാം നല്ല ഓർ‌മകൾ മാത്രം. കാമ്പുള്ള തമാശകൾ‌ സിനിമയ്ക്കകത്തും പുറത്തും ഒരുപോലെ കൽപനയില്‍ നിന്നു വന്നിരുന്നു. അഭിനയത്തിലെ അത്ഭുതപ്പെടുത്തുന്ന ടൈമിങ്. എന്തുപറയണമെന്നുമറിയില്ല. എന്തെങ്കിലും അസുഖമുള്ളതായിട്ടോ മറ്റോ അറിയില്ലായിരുന്നു. തിമിഴിലും തെലുങ്കിലും ചിത്രങ്ങളൊക്കെയായി തിരക്കിലായിരുന്നു അവർ. മകളുടെ വിവാഹത്തിന് ഹൈദാരാബാദിൽ നിന്നാണ് വന്നത്. അന്ന് തെലുങ്ക് ചിത്രങ്ങളിലും തമിഴിലും നല്ല വേഷങ്ങൾ കിട്ടിയതിനെ കുറിച്ച് ഒത്തിരി സന്തോഷത്തോടെയാണ് സംസാരിച്ചത്. എന്നോടും അവിടേക്ക് ചെല്ലണമെന്നൊക്കെ പറഞ്ഞിരുന്നു.

മഞ്ജുവാര്യർ കൽപനയുടെ കൂടെ അധികം സിനിമകളിൽ അഭിനയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ കുട്ടിക്കാലം മുതൽ തന്നെ കൽപനയുടെ ചിത്രങ്ങൾ കണ്ട് ആസ്വദിച്ച ആരാധിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് മഞ്ജുവാര്യർ പറഞ്ഞു. മഹാപ്രതിഭയാണ് കൽപനയെന്നും അവർ അനുസ്മരിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.