Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവർത്തിക്കരുത് റിസ്റ്റിയുടെ ദുരന്തം

mammootty റിസ്റ്റി, മമ്മൂട്ടി

‘‘റിസ്റ്റിയുടെ പ്രായത്തിലുള്ളവർ നമ്മുടെ മക്കളായും പേരക്കുട്ടികളായും ബന്ധുക്കളായുമൊക്കെയുണ്ട്. അവരുടെയൊക്കെ ജീവനു ഭീഷണിയായി തീർന്നിരിക്കയാണു ലഹരിമരുന്ന് എന്ന മഹാവിപത്ത്. റിസ്റ്റിയുടെ മാതാപിതാക്കൾക്കുണ്ടായ അനുഭവം, നഷ്ടം നമ്മൾക്കാർക്കും ഉണ്ടാകരുതേയെന്നു പ്രാർഥിക്കുന്നു. നമ്മൾ ഓരോരുത്തരും ലഹരിക്ക് എതിരായി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും വേണം.’’ – ലഹരിക്ക് അടിമയായ അയൽവാസിയുടെ കുത്തേറ്റുമരിച്ച റിസ്റ്റിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത നടൻ മമ്മൂട്ടി പറഞ്ഞു.

ലഹരിമരുന്നിന്റെ ഉപയോഗത്തിനെതിരെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അവ ഫലപ്രദമാകുന്നില്ലെന്നു മമ്മൂട്ടി ചൂണ്ടിക്കാട്ടി. ലഹരിക്ക് അടിമയായവർ നിരപരാധികളെ ദ്രോഹിക്കുന്ന സംഭവങ്ങൾ കേരളത്തിൽ മുൻപുമുണ്ടായിട്ടുണ്ട്. നിഷ്കളങ്കനായ കൊച്ചുകുഞ്ഞിന് ഇങ്ങനെയൊരു ദുർമരണമുണ്ടായത് ആർക്കും സഹിക്കാവുന്നതല്ല. അന്യരും അപരിചതരും കുട്ടികളെ സമീപിക്കുന്നതു ശ്രദ്ധിക്കണം. ആപത് സൂചനകളുണ്ടെങ്കിൽ അധികൃതരെയോ പൊലീസിലോ അറിയിക്കണം. ദുർബലമായ നിയമങ്ങളാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്.

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കും വിൽപന നടത്തുന്നവർക്കുമെതിരെ ശക്തമായ നിയമനിർമാണവും നടപടികളും സ്വീകരിക്കാൻ ഭരണാധികാരികൾ തയാറാകണം. റിസ്റ്റിയുടെ മാതാപിതാക്കളുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നു. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെയെന്നു സർവശക്തനോടു പ്രാർഥിക്കുന്നു– മമ്മൂട്ടി പറഞ്ഞു.

Your Rating: