Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യല്‍ മീഡിയയിൽ സിഐ രാജൻ സക്കറിയ കസറുന്നു

mammootty-rajan

ഫേസ്ബുക്കിൽ തരംഗമാകുകയാണ് മമ്മൂട്ടിയുടെ പുത്തൻ പൊലീസ് വേഷം. രൺജി പണിക്കരുടെ മകൻ നിതിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്നത്. കൂളിങ് ഗ്ലാസും കട്ടിമീശയുമായുളള താരത്തിന്റെ ഗെറ്റപ്പ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു.

mammootty-shooting

സിഐ രാജൻ സക്കറിയ എന്ന പൊലീസ് കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയാണ്. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണ്.

mammootty-new

പ്രശസ്ത തമിഴ് നടന്‍ സമ്പത്താണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. രണ്‍ജി പണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് നിർമാണം. ബാംഗ്ലൂരിലെ ബംഗാരപേട്ടിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Your Rating: