Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണനു മുമ്പേ കുഞ്ഞാലിമരയ്ക്കാറായി മമ്മൂട്ടി

mammootty-kunjalimarakar

കർണൻ സിനിമ അഭ്രപാളികളിലെത്തും മുമ്പേ കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാറുടെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്നു. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ കണ്ണൂരില്‍ ഒരുക്കുന്ന ലൈറ്റ് ആന്‍ഡ് ഷോയിലാണ് മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരാകുന്നത്. കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയിലാണ് മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരാകുന്ന ഷോ അരങ്ങേറുന്നത്.

വലിയ ഗവേഷണങ്ങള്‍ക്ക് ശേഷം ബംഗലൂരുവിലെ സിംബോലെയ്ന്‍ ടെക്‌നോളജീസിന്റെ സാങ്കേതിക സഹായത്തോടെയാണ് ശങ്കര്‍ രാമകൃഷ്ണന്റെ കുഞ്ഞാലി മരയ്ക്കാര്‍ ഷോ വേദിയില്‍ എത്തുന്നത്. ശബ്ദസാന്നിധ്യത്തിലൂടെയാകും മമ്മൂട്ടി ഇതിൽ അംഗമാകുക.

കഴിഞ്ഞ വര്‍ഷം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ടി.കെ.രാജീവ്കുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാരായി വേദിയിലെത്തിയിരുന്നു.

കുഞ്ഞാലി മരയ്ക്കാറിന്റെ വേഷത്തില്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് രണ്ട് വര്‍ഷം മുന്‍പ് ഒരു ബിഗ് ബജറ്റ് ആസൂത്രണം ചെയ്തിരുന്നെങ്കിലും ചിത്രം യാഥാര്‍ത്ഥ്യമായിരുന്നില്ല. പൃഥ്വിരാജായിരുന്നു ചിത്രം നിര്‍മിക്കേണ്ടിയിരുന്നത്. പൃഥ്വിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Your Rating: