Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷ്ണയേയും കിഷോറിനെയും ആശ്വസിപ്പിച്ച് മമ്മൂട്ടി

mammootty

വെടിക്കെട്ട് ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാത്ത പരവൂരിലെ നാട്ടുകാർക്ക് സാന്ത്വനമായി നടൻ മമ്മൂട്ടിയെത്തി. പരവൂർ എൽപി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടിയിലേക്ക് 12 മണിയോടെയാണ് അദ്ദേഹമെത്തിയത്. അപകട സ്ഥലം സന്ദർശിക്കുകയും ചെയ്തു.

Actor Mammootty helps Fire works mishap victims in paravoor

അപകടത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കൃഷ്ണയേയും കിഷോറിനെയും ഉൾപ്പടെ മരിച്ചവരുടെ കുടുംബാംഗങ്ങളെ മമ്മൂട്ടി സന്ദർശിച്ചു.

ആഘോഷങ്ങളിൽ പങ്കാളികളാകുമ്പോൾ സ്വന്തം സുരക്ഷ നോക്കണമെന്നു താരം ഓർമിപ്പിച്ചു. ഉണ്ടായ അപകടത്തെക്കുറിച്ച് ഭയപ്പെടേണ്ട. ഇനി അത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പരുക്കേറ്റവരുടെ വേദന മരുന്നുകൾ കൊണ്ട് മാറ്റാം. എന്നാൽ ഉറ്റവർ നഷ്ടമായവരുടെ വേദനയാണ് തന്നെ ഏറ്റവും വേദനിപ്പിക്കുന്നതെന്നും മമ്മൂട്ടി പറ‍ഞ്ഞു.

Your Rating: