Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ ലൈവ് മൊട്ടയടി; അതും സിനിമയ്ക്കുള്ളിൽ

mammootty-yathra

മലയാളത്തിലിപ്പോൾ മൊട്ടയടിയുടെ കാലമാണെന്ന് തോന്നുന്നു. തെലുങ്ക് ചിത്രത്തിനായി ജയറാം തലമൊട്ടയിടിച്ചിരുന്നു. ജയസൂര്യ ആകട്ടെ ഷൂട്ടിങ് ലൊക്കേഷനിൽ ഇരുന്ന് ലൈവായി തല മൊട്ടയടിക്കുന്ന വിഡിയോയും പുറത്തുവിട്ടു. ഫഹദ് ഫാസിലും മൊട്ടയടിച്ച ഗെറ്റപ്പ് സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.

എന്നാൽ ഇതിനൊക്കെ മുൻപ് ഒരു മെഗാതാരം സിനിമയ്ക്ക് വേണ്ടി സിനിമയിൽ തന്നെ മൊട്ടയടിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് യാത്ര സിനിമയ്ക്ക് വേണ്ടി മൊട്ടയടിച്ചത്. മമ്മൂട്ടി ഇതല്ലാതെ മറ്റു പല ചിത്രങ്ങളിലും മൊട്ടയടിച്ച് എത്തിയിട്ടുണ്ട്.
എന്നാൽ യാത്രയിൽ മമ്മൂട്ടിയുടെ തല മൊട്ടയടിക്കുന്ന രംഗം ആ സിനിമയിലെ തന്നെ ഒരു രംഗമാണ്. ജയിലിൽ വച്ചുള്ള സീനിലാണ് മമ്മൂട്ടിയുടെ തല മൊട്ടയടിക്കുന്നത്. ജോണ്‍ പോളിന്റെ കഥയ്ക്ക് ബാലു മഹേന്ദ്ര തിരക്കഥ എഴുതി സംവിധാനം ചെയ്ത യാത്ര അക്കാലത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.

മമ്മൂട്ടി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം അടിയന്തരാവസ്ഥക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറഞ്ഞത്. സിനിമയിലെ അഭിനയത്തിന്‌ 1985 ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡും ഫിലിം ഫെയറിന്റെ മികച്ച നടനുള്ള അവാർഡും മമ്മൂട്ടിയെ തേടിയെത്തി. 

Your Rating: