Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരനിബിഡമായി പിണറായിയുടെ സത്യപ്രതിജ്ഞ ചടങ്ങ്

mammootty-dileep

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് കാണാൻ സിനിമാലോകത്തെ പ്രമുഖരും. മമ്മൂട്ടി, ദിലീപ്, ഇന്നസെന്റ് എംപി, കെപിഎസി ലളിത, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്, ഷാജി കൈലാസ്, മുകേഷ്, മേദിൽ ദേവിക തുടങ്ങിയവർ എത്തിക്കഴിഞ്ഞു.

അഭിനയത്തിലൂടെ മാത്രമല്ല എഴുത്തിലൂടെയും സ്വന്തം നിലപാടിലൂടെയും ശക്തി അറിയിച്ച താരനിരയാണ് ചടങ്ങിനെത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് കാണാനായി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്ക് ആണ് അനുഭവപ്പെടുന്നത്.

കലാസാംസ്കാരി രംഗത്തെ പ്രമുഖരും വേദിയിലുണ്ട്. 30000പേർക്കുള്ള സൗകര്യമാണ് പന്തലിൽ ഒരുക്കിയിരുന്നതെങ്കിലും കൂടുതൽ ജനങ്ങൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. 

Your Rating: