Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി–ജീത്തു ജോസഫ് ചിത്രം; വാർത്ത തെറ്റ്

jeethu-mammootty

ദൃശ്യം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് പുതിയ ചിത്രം ചെയ്യുന്നു എന്നും ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക എന്നുമാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ഈ വാർത്ത തെറ്റാണെന്ന് ജീത്തു പറയുന്നു. ആരാധകർ നിരാശപ്പെടേണ്ട കാര്യമില്ല. മമ്മൂട്ടിയും ജീത്തു ജോസഫും ഒരു സിനിമ വരുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ജീത്തു മമ്മൂട്ടിയുമായി ചർച്ച നടത്താനാരിക്കുന്നതേയുള്ളൂ.

മമ്മൂട്ടി കഥ പോലും കേള്‍ക്കാത്ത സാഹചര്യത്തില്‍ അദ്ദേഹവുമായുള്ള സിനിമയെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ് നായകനാകുന്ന ഊഴമാണ് ജീത്തുവിന്റെഅടുത്ത ചിത്രം.

Your Rating: