Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയൊരു ജിഷ ഉണ്ടാകരുത്: മമ്മൂട്ടി

mammootty-jisha

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയായ ജിഷാമോള്‍ക്കുണ്ടായ ക്രൂരതയിൽ അപലപിച്ച് നടൻ മമ്മൂട്ടി. . ഇനിയൊരു ജിഷ ഉണ്ടാകരുതെന്നും ഓരോ സ്ത്രീയ്ക്കും കാവലാളാകാനും മമ്മൂട്ടി തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

മമ്മൂട്ടിയുടെ കുറിപ്പ് വായിക്കാം–

ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരിൽ അഭിമാനിച്ചിരുന്നു നാം.ഡൽഹിയിൽ നിർഭയയെന്ന് വിളിക്കപ്പെട്ട പെൺകുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയിൽ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകൾ നീണ്ടപ്പോഴും നമ്മൾ അഹങ്കരിച്ചു;നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ലെന്ന്. പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയുടെ അനുഭവത്തിന് മുന്നിൽ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താൽ താഴ്ന്നുപോകുന്നു.

അവരിലൊരാളായി അതീവ വേദനയോടെയും ആത്മനിന്ദയോടെയും നിന്നുകൊണ്ട് എന്റെ പ്രിയസഹോദരന്മാരോട് ഞാൻ പറയട്ടെ: നിങ്ങൾ വിടന്മാരാകരുത്. പകരം വീരനായകരാകുക. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരൻ. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകൾക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക.. മമ്മൂട്ടി പറഞ്ഞു.

നമ്മളാരും അറിയാതെ പോയ ‘നിർഭയ’ക്കായി സാധാരണക്കാർക്കൊപ്പം മലയാളസിനിമാലോകവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സംവിധായകൻ ആഷിക് അബു, ജോയ് മാത്യു, വിനയൻ തുടങ്ങിവരും ജിഷയുടെ നീതിക്കായി രംഗത്തെത്തി. 

Your Rating: