Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊഞ്ചുള്ള മണവാളനും മണവാട്ടിയും

mammootty-sulfath

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍.... മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന ഈ മനോഹരചിത്രാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. മകന്‍ ദുല്‍ക്കര്‍ സല്‍മാനാണ് വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയനിമിഷം പകര്‍ത്തിയെന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.

ആരാധകരും സിനിമാതാരങ്ങളുമടക്കം നിരവധി ആളുകള്‍ ചിത്രത്തിന് ആശംസകളുമായി എത്തി. റീനു മാത്യൂസ്, അജു വര്‍ഗീസ്, സംവിധായകന്‍ ജൂഡ് ആന്‍റണി എന്നിവര്‍ ഈ ചിത്രത്തിന് നല്ല വാക്കുകളുമായി എത്തി.

മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ എഴുപതിനായിരത്തോളം ലൈക്സ് ആണ് ലഭിച്ചിരിക്കുന്നത്.