Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവമണിക്കൊപ്പം ഡ്രംസ് കൊട്ടി മമ്മൂട്ടിയും വിക്രമും

vikram-mammootty

ശിവമണിയുടെ താളത്തിൽ ആഞ്ഞുകൊട്ടി വിക്രവും മമ്മൂട്ടിയും. തമിഴ് സെലിബ്രിറ്റി ക്രിക്കറ്റായ നടികർ സംഘം നത്ച്ചത്തിര ക്രിക്കറ്റ് വേദിയിൽ ആണ് ഈ അപൂർവനിമിഷം ഉണ്ടായത്. പ്രശസ്ത ഡ്രംസ് വാദകൻ ശിവമണിക്കൊപ്പം ഡ്രംസ് കൊട്ടുന്ന മമ്മൂട്ടിയും വിക്രമും ചേർന്നുള്ള വീഡിയോ ഓൺലൈനി‍ൽ തരംഗമായി കഴിഞ്ഞു.

Mammootty and Vikram Drum Performance and Vikram birthday celebration at Natchathira Cricket

തമിഴ് നടന്മാരായ വിശാൽ അടക്കമുള്ള താരങ്ങളും വീഡിയോയിലുണ്ട്. തുടർന്ന് വിക്രത്തിന്റെ പിറന്നാൾ ആഷോഷവും നടന്നു. വിക്രത്തിന് കേക്ക് നൽകി മമ്മൂട്ടിയും ആഘോഷത്തിൽ ചേർന്നു. ഇവരെകൂടാതെ വെങ്കിടേഷ്, സുദീപ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നടികർ സംഘത്തിന്റെ ഓഫീസ് കോംപ്ലക്സ് പണിയുന്നതിനുള്ള തുക സമാഹരിക്കുന്നതിന് വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത.് ടികർ സംഘത്തിന്റെ സ്റ്റാർ ക്രിക്കറ്റ് കപ്പ് സൂര്യ നായകനായ ചെന്നൈ സിങ്കംസിനാണ് ലഭിച്ചത്.

vikram-shreya
vikram-cake
Your Rating: