Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണികണ്ഠൻ ഇനി മമ്മൂട്ടിക്കൊപ്പം

manikantan-mamootty

ദുൽക്കർ ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷകശ്രദ്ധനേടിയ മണികണ്ഠൻ ഇനി മമ്മൂട്ടിക്കൊപ്പം. ഹനീഫ് അദീനി സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം മണികണ്ഠൻ അഭിനയിക്കുന്നത്.

രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് മണികണ്ഠന്‍ ആചാരി. പേര് പറഞ്ഞാൽ മണികണ്ഠനെ ആരും തിരിച്ചറിയില്ലെങ്കിലും കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം. ആളുകൾക്കിടയിൽ അത്രയ്‌ക്ക് മൈലേജാണ് ഒറ്റപ്പടം കൊണ്ട് മണികണ്ഠൻ നേടിയെടുത്തത്.

പുതിയ സിനിമകളുടെ തിരക്കിലാണ് അദ്ദേഹം. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം, തിരക്കഥാകൃത്തായ വ്യാസന്‍ എടവനക്കാട് ആദ്യമായി സംവിധാനം ചെയ്യുന്ന അയാൾ ജീവിച്ചിരിപ്പുണ്ട് എന്നിവയാണ് മണികണ്ഠന്റെ പുതിയ ചിത്രങ്ങൾ.