Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചോദ്യങ്ങള്‍ ഇനിയെങ്കിലും നിർത്തിക്കൂടെ: മഞ്ജിമ

manjima

ബാലതാരമായി സിനിമാ ലോകത്തെത്തിയ മഞ്ജിമയുടെ നായികയായുള്ള വരവായിരുന്നു ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള ചിത്രത്തിലൂടെ. ചിത്രമങ്ങ് ഹിറ്റായതോടെ മഞ്ജിമയുടെ വരവും ആഘോഷമായി. ഇപ്പോള്‍ തമിഴിലും തെലുങ്കിലും മഞ്ജിമ തന്റെ വരവറിയിച്ചു കഴിഞ്ഞു. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടയമൈയടാ എന്ന ചിമ്പു ചിത്രത്തിൽ നായികയായിരുന്നു മഞ്ജിമ. മികച്ച പ്രകടനമാണ് ചിത്രത്തിൽ മഞ്ജിമ കാഴ്ചവച്ചിരിക്കുന്നത്.

സിനിമ പുറത്തിറങ്ങി മികച്ച അഭിപ്രായം നേടുമ്പോൾ മഞ്ജിമ അൽപം നിരാശയിലാണ്. ആളുകൾക്ക് ഇപ്പോഴും തന്നെ ട്രോളുന്നതിനെപ്പറ്റി അറിയാനാണ് താൽപര്യമെന്ന് മഞ്ജിമ പറയുന്നു.

വടക്കൻ സെൽഫിയിലെ വൈകാരികവിക്ഷുബ്ധതയുള്ള രംഗങ്ങളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ പുതിയ ചിത്രം പുറത്തിറങ്ങിയപ്പോഴും ആളുകൾക്ക് അത്തരം ട്രോളുകളെപ്പറ്റിയാണ് തന്നിൽ നിന്നും അറിയേണ്ടതെന്ന് മഞ്ജിമ പറയുന്നു.

‘ചിലര്‍ക്ക് അറിയേണ്ടത് അഭിനയത്തിന്റെ പേരില്‍ ഞാന്‍ ഇപ്പോഴും ട്രോള്‍ ചെയ്യപ്പെടുന്നുണ്ടോ എന്നാണ്. വിഡ്ഢിത്തം നിറഞ്ഞതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ചോദ്യങ്ങളാണത്. ‘എനിക്ക് ഹരീനെ കാണണം’ എന്ന ചോദ്യത്തില്‍ നിന്ന് ഇവര്‍ എന്നാണ് മുന്നോട്ട് പോവുക? എന്റെ അഭിനയത്തെ അഭിനന്ദിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.’ മഞ്ജിമ പറഞ്ഞു.