Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞനുജത്തി നസ്രിയയ്ക്ക്, നിവിന്, പിന്നെ എല്ലാവർക്കും !

manju-nazriya

നിവിനും നസ്രിയയ്ക്കും ആശംസയുമായി മഞ്ജു വാരിയര്‍. ഫേസ്ബുക്കിലൂടെയാണ് മഞ്ജു സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസകള്‍ പങ്കുവച്ചത്. മഞ്ജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ വായിക്കാം.

സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പുരസ്‌കാരങ്ങള്‍ അംഗീകാരത്തിനൊപ്പം വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലുകള്‍ കൂടിയാണ്. നിവിന്‍...താങ്കളുടെ സിനിമകള്‍ കാണുമ്പോഴൊക്കെ മികച്ച നടന്‍ എന്ന ബഹുമതി അധികം അകലെയല്ലെന്ന് തോന്നിയിരുന്നു. സുദേവ് നായര്‍ അഭിനയിച്ച ചിത്രം കണ്ടിട്ടില്ല. എങ്കിലും ഒരുപാട് നല്ലവാക്കുകള്‍ കേട്ടു,അതിലെ അഭിനയത്തെക്കുറിച്ച്.

കുഞ്ഞനുജത്തി നസ്രിയ...ഇത് അര്‍ഹിച്ച അവാര്‍ഡ് തന്നെ. പ്രേക്ഷകരെപ്പോലെ ഞാനും അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു ഓംശാന്തി ഓശാനയിലെയും ബാംഗ്ലൂര്‍ ഡേയ്‌സിലെയും നസ്രിയയെ. ഉയരങ്ങളിലെത്താന്‍ ഒരുസിനിമയ്ക്ക് പണത്തിന്റെ പൊക്കം വേണ്ടെന്ന് തെളിയിച്ച സനല്‍കുമാര്‍ ശശിധരന്‍,മികച്ച ചിത്രം ഒറ്റാലിന്റെ സംവിധായകന്‍ ജയരാജേട്ടന്‍,ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ എന്നെ 'ഞെട്ടിച്ചുകളഞ്ഞ' സേതുലക്ഷ്മിചേച്ചി,അനൂപ് മേനോന്‍,അഞ്ജലി,രഞ്ജിയേട്ടന്‍,സിദ്ധാര്‍ഥ് ശിവ,പ്രിയപ്പെട്ട ദാസേട്ടന്‍,ശ്രേയ,അങ്ങനെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

പേരുപറയാത്തവരെ മറന്നതല്ല. ഓരോരുത്തരെയും മനസ്സിലോര്‍ത്തുകൊണ്ടുതന്നെയാണ് ഇത് കുറിക്കുന്നത്. സിനിമകളുടെ എല്ലാ ധാരകളും അംഗീകരിക്കപ്പെടുന്നതിന്റെ സന്തോഷം കൂടിയുണ്ട് ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തില്‍. നമ്മുടെ സിനിമയുടെ അഭിമാനങ്ങളായി മാറിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഷേക്ക് ഹാന്‍ഡ്! മഞ്ജു വാരിയര്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.