Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപിയുടെ ഡാൻസ് സ്റ്റെപ്പുമായി മഞ്ജു വാര്യർ

suresh-gopi-manju

ആഷിക് അബു ചിത്രമായ റാണി പത്മിനിയിലെ രസകരമായ മറ്റൊരു രംഗം കൂടി അണിയറപ്രവർത്തകർ പുറത്തിറക്കി. സിനിമയുടെ ദൈർഘ്യം നീണ്ടുപോയതുമൂലം തിയറ്ററിൽ നിന്നും ഈ രംഗം ഒഴിവാക്കിയിരുന്നു.

പപ്പായ മീഡിയ ആണ് വ്യത്യസ്തമായ ഒരു പ്രമോ വിഡിയോയായി ഈ രംഗം പുറത്തിറക്കിയത്. റിമ കല്ലിങ്കലും മഞ്ജു വാര്യരും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിയ്ക്കുന്നതും ഡാന്‍സ് കളിക്കുന്നതുമൊക്കെയാണ് വീഡിയോയില്‍.

Ramesh & Suresh - Rani Padmini

‘ജിസ്പയിലെ ഒരു വൈകുന്നേരത്ത്, ഞങ്ങൾ എല്ലാവരും ആസ്വദിച്ചു ഷൂട്ട്‌ ചെയ്ത ഒരു രംഗമാണിത്. സിനിമയ്ക്ക്‌ നീളം കൂടി പോയത് കൊണ്ട് സ്ക്രീനിലെത്താൻ ഭാഗ്യമില്ലാതെ പോയ യാത്രക്കാരുടെ തണുപ്പ് അകറ്റാനുള്ള ചെപ്പടി വിദ്യ’. വിഡിയോയെക്കുറിച്ച് മഞ്ജു പറയുന്നു.

എഡിറ്റ്‌ ചെയ്യുമ്പോൾ ഈ രംഗം വെട്ടി മാറ്റിയതിനു പകരമായി ആഷിഖ് ഞങ്ങൾക്ക് വാക്ക് തന്നിരുന്നു, ഇത് കാണികൾക്ക് മുൻപിലെത്തിക്കുമെന്ന്. ആഷിഖ് വാക്ക് പാലിച്ചിരിക്കുന്നു. നന്ദി ആഷിഖ്. ഈ വിഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മഞ്ജു വാര്യർ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.