Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോൾഡ് ആൻഡ്‌ ബ്യൂട്ടിഫുൾ മഞ്ജു; ഫോട്ടോഷൂട്ട്‌ വൈറലാകുന്നു

manju-warrior

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ, മോളിവുഡിൽ തന്റെ അഭിനയ ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സ് തുടങ്ങി എന്നത് ഇനി പഴങ്കഥ. ആഷിഖ് അബു ചിത്രം റാണി പത്മിനിയിലൂടെ ഈ രണ്ടാം ഇന്നിംഗ്സ് അതി ഗംഭീരമാക്കിയ മഞ്ജുവിന്റെ ന്യൂ ജെൻ ലൂക്കിലുള്ള വനിത ഫോട്ടോഷൂട്ട്‌ ആണ് തരംഗമാകുന്നത്.

Manju Warrier Vanitha Cover Shoot

വനിതയുടെ ഇത്തവണത്തെ കവർഗേൾ ആയി എത്തി മഞ്ജു വാര്യർ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒപ്പം, പുറത്തു വിട്ട വനിത ഫോട്ടോഷൂട്ട്‌ വീഡിയോ ഇതിനോടകം ഇന്റർനെറ്റ്‌ മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തിനു മുകളിൽ പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. സാരിയിലും മോഡേൺ വസ്ത്രത്തിലും മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ അരങ്ങു തകർക്കുകയാണ്.