Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സനൂപ് പ്രകാശം പരത്തുന്ന ആണ്‍കുട്ടി: മഞ്ജു വാരിയർ

manju-sanoop

മഞ്ജു വാരിയറും സനൂപും പ്രധാനവേഷങ്ങളിലെത്തുന്ന ജോ ആൻഡ് ദ് ബോയ് റിലീസിനൊരുങ്ങുകയാണ്. ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിൽ മികച്ച പ്രകടനമാണ് സനൂപ് കാഴ്ചവച്ചിരിക്കുന്നതെന്ന് മഞ്ജു പറയുന്നു. സനൂപിന്റെ അഭിനയത്തെ പ്രശംസിച്ച് ഫേസ്ബുക്കിൽ മഞ്ജു ഒരു കുറിപ്പും എഴുതി.

‘ജോയും ആ ബോയിയും നിങ്ങളെ കാണാന്‍വരികയാണ് ഉടന്‍. ഞാനാണ് ജോ. ബോയ് നിങ്ങളുടെ പ്രിയപ്പെട്ട സനൂപ്. വീട്ടിലെ കുട്ടിയോടുള്ള സ്‌നേഹമുണ്ട് മലയാളികള്‍ക്ക് സനൂപിനോട്. കുസൃതിക്കണ്ണുള്ള മിടുമിടുക്കന്‍.

sanoop-manjui

'മങ്കിപെന്‍' സനൂപിന്റെ ആദ്യ സിനിമയായിരുന്നുവെന്ന് സെറ്റിലെത്തുംവരെ അറിഞ്ഞില്ല. അത്രത്തോളം അഭിനയപരിചയം തുടിച്ചുനിന്നിരുന്നു അവന്റെ ചലനങ്ങളില്‍. കരയുമ്പോഴും ചിരിക്കുമ്പോഴും അത് നമുക്കരികില്‍ കേള്‍ക്കുംപോലെ തോന്നുമായിരുന്നു. പ്രേക്ഷകന് ചാരെയെന്ന് തോന്നിപ്പിക്കുമ്പോഴാണ് ഒരു അഭിനേതാവ് വിജയിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ഈ ചെറിയ പ്രായത്തില്‍ തന്നെ സനൂപിന് അത് സാധിക്കുന്നു. അവന്‍ പ്രകാശം പരത്തുന്ന ആണ്‍കുട്ടിയാണ്. അത് നമ്മളിലേക്കും ഒരുകൊച്ചുകുട്ടിയുടെ ഊര്‍ജം നിറയ്ക്കുന്നു. ആ പ്രസരിപ്പാണ് ജോ ആന്റ് ദ് ബോയിയുടെ ജീവന്‍.

manju-warrier

ഒപ്പം അഭിനയിക്കുമ്പോള്‍ ചിലർ നമുക്ക് വെല്ലുവിളികള്‍ തരും. സൂര്യപ്രകാശം കൂടുതൽ തളിർക്കാൻ ചെടികളെ പ്രചോദിപ്പിക്കുന്നതുപോലെയുള്ള അനുഭവമാണത്. അതിനെഓര്‍മിപ്പിക്കുന്ന കുഞ്ഞുമിന്നലാട്ടങ്ങളാണ് സനൂപില്‍ കാണാനായത്. ഈ ക്രിസ്മസ് കാലത്ത് ജോ ആന്റ് ബോയിയിലൂടെ സനൂപ് എന്ന നക്ഷത്രം നിങ്ങളുടെ മനസ്സില്‍ തെളിഞ്ഞുനില്കുമെന്ന് എനിക്കുറപ്പാണ്. മഞ്ജു വാരിയര്‍ പറഞ്ഞു.