Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാര്‍ട്ടിന്‍ ഇനി അഭിനയിക്കും

മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടര്‍ സംവിധാനം ചെയ്ത് സിനിമാരംഗത്തെത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ട് അഭിനേതാവാകുന്നു. ലാല്‍ ജോസ് ചിത്രമായ നീ-നയിലൂടെയാണ് മാര്‍ട്ടിന്‍റെ അഭിനയത്തിലുള്ള അരങ്ങേറ്റം.

ചിത്രത്തിന്‍റേതായി ഇറങ്ങിയിരിക്കുന്ന ട്രെയിലറിലും മാര്‍ട്ടിനെ കാണിക്കുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായ മാര്‍ട്ടിന്‍ നീ-നയില്‍ ഒരു കോമഡി നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചന.

സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ ബോക്സോഫീസ് ഹിറ്റ് ആയിരുന്നു. അതിന് ശേഷം ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ‘എബിസിഡി’ എന്ന ചിത്രവും ഹിറ്റാക്കി മാര്‍ട്ടിന്‍. ഇപ്പോള്‍ തന്‍റെ മൂന്നാമത്തെ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. ഇത്തവണ വീണ്ടും ദുല്‍ഖറിനെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Nee-Na Malayalam Movie Official Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.