അമർ അക്ബർ അന്തോണിയെന്ന നാദിർഷ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച മീനാക്ഷി അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ആരാധകർക്കിടയിൽ ചർച്ചാവിഷയം. തന്റെ പുതിയ ചിത്രത്തിൻറെ വിവരം മീനാക്ഷി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
എന്നാൽ സിനിമയുടെ പേരൊന്നും പറയാതെ ആരുടെ ഒപ്പമാണ് അഭിനയിക്കുന്നതെന്ന സൂചനമാത്രമാണ് കൊച്ചുമിടുക്കി നൽകിയത്. ആ സൂപ്പർതാരം ആരാണെന്ന് അറിയണമെങ്കിൽ മീനാക്ഷികുട്ടി പോസ്റ്റ് ചെയ്ത ചിത്രത്തിലെ ഒരു കാറിന്റെ നമ്പർ മാത്രം നോക്കിയാൽ മതി.
മലയാളത്തിന്റെ ഈ സൂപ്പർതാരത്തിന്റെ പേര് നിമിഷങ്ങൾക്കുള്ളിൽ പ്രേക്ഷകർ മീനാക്ഷിയോട് പറയുകയു ചെയ്തു. "Hi friends... Officially announcing my next Malayalam movie with....!!!!!!!!!! എന്ന് അവസാനിപ്പിക്കുകയാണ് ഫേസ്ബുക്ക് കുറിപ്പ്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ കാറിൻമേൽ ചാരി നിന്ന് കൊണ്ടുള്ള ചിത്രമാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്.
ബാലാ താരങ്ങൾക്ക് ദാരിദ്യം നേരിടുന്ന മലയാള സിനിമയിൽ മീനാക്ഷിയുടെ ഓമനത്തമുള്ള മുഖവും അവതരിപ്പിച്ച ഫാത്തിമ എന്ന കഥാപാത്രവും അത്ര പെട്ടെന്ന് മറക്കാൻ പ്രേക്ഷകർക്ക് ആവില്ല. അതുകൊണ്ട് തന്നെ, മീനാക്ഷിയുടെ അടുത്ത സിനിമയ്ക്കായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.