Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജുവിനെ പുകഴ്ത്തി മെറിന്‍ ജോസഫ് ഐപിഎസ്

merin-nivin

നിവിന്‍ പോളി നായകനായി എത്തിയ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്ത്തി എഎസ്പി മെറിന്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സിനിമയിൽ അങ്ങനെ കേരള പൊലീസിനോട് നീതി കാണിച്ചുവെന്ന ആമുഖത്തോടെയാണ് മെറിന്റെ തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

സിനിമയുടേതായ കൃത്രിമത്വങ്ങൾ ഒന്നും ചേർക്കാതെ പൊലീസുകാരന്റെ ദൈനംദിന ജീവിതം എങ്ങനെയെന്നുള്ളത് ചിത്രത്തില്‍ കൃത്യമായി കാണിക്കുന്നു. സ്ഥിരം ചേരുവകള്‍ ഒഴിവാക്കി, ഒട്ടും അതിഭാവുകത്വമോ അമാനുഷികതയോ ചേര്‍ക്കാതെയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. മെറിൻ പറയുന്നു.

ജീവിതം, മരണം, മനുഷ്യവികാരങ്ങള്‍, നിയമം എന്നിവയാണ് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. ഇതു തന്നെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതും. സിനിമ നല്‍കുന്ന സന്ദേശം പ്രേക്ഷകര്‍ ഹൃദയത്തില്‍ കുറിച്ചുവെക്കുമെന്നും മെറിന്‍ ജോസഫ് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.