Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിയുടെ ഉരുപ്പിടി; മിഥുന്റെ ‘അലമാര’ പണി തുടങ്ങുന്നു

midhun-sunny

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയ്ക്കു പേരിട്ടു–അലമാര. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ അലമാര കണ്ടപ്പോൾ പ്രേക്ഷകരുടെ ആകാംക്ഷയും വർധിക്കുന്നു. അലമാര തുറന്നാലെന്താകും ?

തൽക്കാലം അലമാര എന്ന പേരിന്റെ കൗതുകം ഒരു സസ്പെൻസായിരിക്കട്ടെയെന്ന് മിഥുൻ പറയുന്നു.എന്നാൽ ആ പേരിലുള്ള കൗതകവും നർമവും സിനിമയിലുടനീളമുണ്ടാകുമെന്ന് മിഥുൻ വാക്കു തരുന്നു. ആൻമരിയ കലിപ്പിലാണ് എന്ന തന്റെ കഴിഞ്ഞ ചിത്രത്തിൽ പൂമ്പാറ്റ രാജേഷിനെ അവതരിപ്പിച്ച സണ്ണിവെയ്ൻ,അജുവർ‍ഗീസ്,രഞ്ജിപണിക്കർ ,സൈജുകുറുപ്പ് തുടങ്ങിയ താരനിര അലമാരയിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തയാഴ്ച ബാംഗ്ലൂരിൽ ആരംഭിക്കും.

ആട് പോലെ (ആട് ഒരു ഭീകരജീവി ) മുഴുനീള ഫാമിലി കോമഡിയാണ് അലമാരയും.ഫുൾ ഓൺ സ്റ്റുഡിയോസാണ് നിർമാണം.രചന : ജോൺ മന്ത്രിക്കൽ,ഛായാഗ്രഹണം : സതീഷ് കുറുപ്പ്.എഡിറ്റർ : ലിജോപോൾ.ഫെബ്രുവരി ആദ്യം ചിത്രം റിലീസിനെത്തും.

ഓംശാന്തി ഓശാനയുടെ തിരക്കഥാകൃത്തായ മിഥുന്റെ രണ്ടാമത്തെ ചിത്രം ആട് ഒരു ഭീകരജീവിയായിരുന്നു.മൂന്നാമത്തെ ചിത്രമായ ആൻമരിയ കലിപ്പിലാണ് വൻ വിജയം നേടിയിരുന്നു.