Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിയയ്ക്ക് വ്യാജഇൻസ്റ്റഗ്രാം

miya

സോഷ്യൽമീഡിയയിലെ വ്യാജഅക്കൗണ്ടുകളിലൂടെ ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാകുന്നത് സിനിമാതാരങ്ങൾക്കാണ്. താരങ്ങളുടെ പേരിൽ ഒന്നിലധികം പേജുകളും ഫേസ്ബുക്കിലും ട്വിറ്ററിലും കാണാറുണ്ട്. മലയാളിതാരം മിയയ്ക്കും ഒരു വ്യാജൻ കാരണം പണികിട്ടി.

നടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതാണ് മിയയ്ക്ക് തലവേദന സൃഷ്ടിച്ചത്. നടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണെന്ന് കരുതി നിരവധി ആളുകളാണ് ഇത് ഫോളോ ചെയ്തിരുന്നതും. അതുകൊണ്ട് തന്നെ സംഗതിയുടെ സത്യാവസ്ഥയുമായി രംഗത്തെത്തി.

വ്യാജഅക്കൗണ്ടിന്റെ ചിത്രം തന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ താരം പോസ്റ്റ് ചെയ്തു. ഇതൊരു വ്യാജ അക്കൗണ്ട് ആണെന്നും ആരാണ് ഇതിന്പിന്നിലെന്ന് തനിക്കറയില്ലെന്നും മിയ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.