Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹന്‍ലാല്‍ ജമ്മുവില്‍

ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവച്ച് മോഹന്‍ലാല്‍ ജമ്മുകാശ്മീരിലെത്തി. രഞ്ജിത് ചിത്രമായ ലോഹത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ജമ്മുവിലെത്തിയിരിക്കുന്നത്.

പുതിയ സിനിമകളുടെ തിരക്കുകള്‍ ഏറ്റെടുക്കാതെ മോഹന്‍ലാല്‍ വിദേശപര്യടനത്തിന് പോകുന്നെന്ന സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്‍റെ ജമ്മു സന്ദര്‍ശനം. ലെഫ്റ്റനന്‍റ് കേണല്‍ കൂടിയായ നടന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ വേണ്ടിയാണ് ജമ്മുവിലെത്തിയത്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ഹര്‍മഞ്ജിത് സിങിനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈലയാണ് മോഹന്‍ലാലിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മെയ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. എം പത്മകുമാറിന്‍റെ കനല്‍, വൈശാഖിന്‍റെ പുലിമുരുകന്‍, ബി. ഉണ്ണികൃഷ്ണന്‍റെ ചിത്രം എന്നിവയാണ് മോഹന്‍ലാലിന്‍റെ പുതിയ പ്രോജക്ടുകള്‍.