Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്ക് പഠിച്ച് മോഹൻലാൽ വെള്ളം കുടിച്ചു !

mohanlal-telugu ചിത്രം ഫേസ്ബുക്കിൽ നിന്നും

മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ തെലുങ്ക് പഠിക്കുന്നതിന്റെ തിരക്കിലാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ് ഭാഷ പഠിച്ചെടുക്കുന്നത്. തെലുങ്ക് എഴുതി പഠിക്കുന്ന ഒരു ചിത്രവും മോഹൻലാൽ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുകെട്ട് പേപ്പർ നിറയെ തെലുങ്ക് ഭാഷയിൽ മോഹൻലാൽ എഴുതി പഠിച്ചത് ചിത്രത്തിൽ കാണാനാകും. പഠിച്ചതിന്റെ ക്ഷീണം കൊണ്ടാണോ എന്നറിയില്ല, ഒരു കുപ്പി വെള്ളവും മോഹൻലാലാലിന്റെ അരികിലുണ്ട്.

ചന്ദ്രശേഖര്‍ യെലെട്ടിയുടെ മാനമാന്തയെന്ന പുതിയ ബഹുഭാഷാ ചിത്രത്തിനുവേണ്ടിയാണ് മോഹന്‍ലാലിന്റെ തെലുങ്ക് പഠനം. മലയാളി കൂടിയായ പ്രശസ്ത തെലുങ്ക് ഗായകന്‍ സുരേഷ് ബാബുവാണ് ലാലിന്റെ തെലുങ്ക് ഭാഷാ ഗുരു. ഒരേസമയം മലയാളത്തിലും തെലുങ്കിലും ഒരുക്കുന്ന ചിത്രത്തിനുവേണ്ടി രണ്ട് ശൈലിയിലുള്ള അഭിനയവും ഭാഷ രീതിയുമാണ് മോഹൻലാല്‍ പരീക്ഷിക്കുന്നത്.

ഉര്‍വശിയും ഗൗതമിയും മലയാളം പതിപ്പിലുമുണ്ടാകും. ഇവര്‍ക്ക് പുറമെ മലയാള പതിപ്പില്‍ ജോയ് മാത്യുവും പി.ബാലചന്ദ്രനുമുണ്ട്. മോഹൻലാൽ നായകനായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.