Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹന്‍ലാല്‍ പറഞ്ഞ ആ ഹീറോസ് ഇവരാണ്

mohanlal-hero മോഹന്‍ലാല്‍, സൂരജ് പഞ്ചോളിയും അതിയ ഷെട്ടിയും

ബോളിവുഡില്‍ താരരാജാക്കന്മാരുടെ മക്കള്‍ക്ക് എന്നും മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയിട്ടുള്ളത്. നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയതും രണ്ടു താരമക്കളെയാണ്. നടന്‍ ആദിത്യ പഞ്ചോളിയുടെയും നടി സറീന വഹാബിന്‍റെയും മകന്‍ സൂരജ് പഞ്ചോളിയും സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടിയുമാണ് ഹീറോയിലെ താരങ്ങള്‍.

സെപ്റ്റംബര്‍ 11ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാലും ചിത്രത്തിലെ താരങ്ങളെ പുകഴ്ത്തി രംഗത്തെത്തി. ഹീറോയിലെ ഹീറോയും ഹീറോയിനുമാണ് ചിത്രം വലിയൊരു വിജയമാക്കിയതെന്നും ഇതൊരു തുടക്കമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ആണ് ഹീറോ നിര്‍മിച്ചിരിക്കുന്നത്. 1983 ല്‍ സുഭാഷ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്കാണ് ഹീറോ. ജാക്കി ഷറോഫും മീനാക്ഷി ശേഷാദ്രിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.