Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ ചിത്രത്തിൽ റഹ്മാനും ഉണ്ണി മുകുന്ദനും

mohanlal-rahmana

മോഹൻലാലിന്റെ തെലുങ്കു ചിത്രമായ ‘ജനതാ ഗാരേജ്’ മലയാള താരങ്ങളാൽ സമ്പന്നം. റഹ്മാൻ, ഉണ്ണി മുകുന്ദൻ, സായ്കുമാർ, നിത്യാമേനോൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു.

എൺപതുകളിൽ മോഹൻലാലിന്റെ അനുജൻ വേഷം ഏറെ ചെയ്തിട്ടുള്ള റഹ്മാൻ വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും മോഹൻലാലിന്റെ അനുജനായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിലാണ് അഭിനയിക്കുന്നതെന്നറിയുന്നു.

മോഹൻലാലിനൊപ്പം ജൂനിയർ എൻടിആറും ചിത്രത്തിൽ നായകവേഷത്തിലെത്തുന്നു. രണ്ടു നായികമാരിൽ ഒരാളാണ് നിത്യമേനോൻ. സാമന്തയാണ് മറ്റൊരു നായിക.

Your Rating: