Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുചിത്രയ്ക്ക് സ്നേഹചുംബനവും പാട്ടുമായി മോഹൻലാൽ

mohanlal-suchitra-img

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിൽ അതിലും മനോഹരമായൊരു സമ്മാനം നല്ലപാതി എപ്പോഴും കൊതിക്കും. ഒന്നുചേര്‍ന്നുള്ള യാത്ര ഇരുപത്തിയെട്ടു വർഷത്തിലേക്കു കടക്കുന്ന വേളയിൽ സുചിത്രയ്ക്ക് സമ്മാനമായി മോഹന്‍ലാൽ നൽകിയതും അതുതന്നെ.

ഇന്ന് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും 28- ‍ാം വിവാഹവാര്‍ഷികമാണ്. വിയറ്റ്നാമിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കൾക്കൊപ്പമാണ് വിവാഹവാർഷികാഘോഷങ്ങൾ. വിവാഹവാർഷികത്തിന് സമ്മാനമായി ലാൽ സുചിത്രയ്ക്ക് നൽകിയ പാട്ടിന്റെ ഈണത്തിലുള്ള സ്നേഹചുംബനങ്ങളാണ്. പ്രിയതമന് അങ്ങോട്ടും ചുംബനം നൽകി സുചിത്രയും തന്റെ സ്നേഹം പങ്കുവച്ചു. ആഘോഷങ്ങൾക്കിടെ ഭാര്യയുമൊത്ത് തോണിതുഴഞ്ഞ് പാട്ടും പാടി നടക്കുന്ന റൊമാന്റിക് ലാലേട്ടനെ ഈ വിഡിയോയിലൂടെ ആരാധകർക്ക് കാണാം.

ഭാര്യ സുചിത്രയുടെ മുഖത്തോട് ചേർന്ന് നിൽക്കുന്ന ‌ചിത്രമാണ് ഈ ദിനത്തിൽ മോഹൻലാല്‍ ആദ്യം ആരാധകർക്കായി പങ്കുവച്ചത്. അതിന് പിന്നാലെയായിരുന്നു ഈ മനോഹരവിഡിയോ.

suchi-mohanlal

1988 ഏപ്രില്‍ 28ന് ഒരു വ്യാഴാഴ്ചയായിരുന്നു ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സിനിമയിലെ വിവാഹബന്ധങ്ങൾ ശാശ്വതമല്ലെന്ന പലരും പറയുമ്പോഴും മോഹൻലാലിനെ പോലുള്ള താരങ്ങളുടെ ജീവിതം അതിനപവാദമാണ്.

Your Rating: