Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ രഹസ്യം ഇപ്പോഴും അജ്ഞാതം

mohanlal-kilukkam

പ്രിയദർശൻ സംവിധാനം ചെയ്ത കിലുക്കത്തിനു ഇരുപത്തിയഞ്ചിന്റെ പിറന്നാൾ മധുരം. ഒരുപക്ഷേ മലയാള സിനിമയിൽ ഒരു സിനിമയുടെ വാർഷികം, അതിന്റെ റിലീസ് ദിനമാണെന്ന ആവേശത്തോടെ മലയാളി ആഘോഷിക്കുന്നത് ആദ്യമായിട്ടായിരിക്കാം. പക്ഷേ എന്താണ് കിലുക്കത്തിന്റെ ഈ മഹാവിജയത്തിനു പിന്നിൽ എന്നു തനിക്കോ പ്രിയദർശനോ അറിയില്ലെന്നു മോഹൻലാൽ.

"അതിപ്പോഴും അജ്ഞാതമാണ്. അമ്പിളി ചേട്ടനോടൊപ്പം(ജഗതി ശ്രീകുമാർ) നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആ കൂട്ടുകെട്ട് ഏറ്റവും മനോഹരമായി ഒന്നുചേർന്ന ചിത്രം കൂടിയാണിതെന്നും'' അദ്ദേഹം പറഞ്ഞു. 

പ്രിയദർശന്റെ എക്കാലത്തേയും മികച്ച ചിത്രം, മോഹന്‍ലാലിന്റെയും ജഗതിയുടെയും ഇന്നസെന്റിന്റെയും മറക്കാനാകാത്ത തമാശ രംഗങ്ങൾ, രേവതിയെ മലയാളത്തിനു അത്രയേറെ പ്രിയപ്പെട്ടതാക്കിയ സിനിമ. അങ്ങനെ പ്രത്യേകതകൾ ഏറെയാണീ സിനിമയ്ക്ക്. 

Your Rating: