പുലിമുരുകന്റെ വിജയാഘോഷത്തിൽ പ്രേക്ഷകർക്കൊപ്പം പങ്കുചേർന്ന് മോഹൻലാൽ. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് പുലിമുരുകന്റെ വിശേഷങ്ങളുമായി മോഹൻലാൽ ആരാധകർക്ക് മുന്നിലെത്തിയത്. സംവിധായകൻ വൈശാഖും ഛായാഗ്രാഹകനായ ഷാജിയും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.
ഈ ചിത്രം ഇത്ര വലിയൊരു ഹിറ്റാക്കിയ കേരളത്തിലെ എല്ലാ ആളുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നുവെന്ന് മോഹൻലാൽ പറഞ്ഞു