Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിനൊപ്പം മങ്കിപെൻ ടീം

rojin-manju-sanoop റോജിൻ തോമസ്, മഞ്ജു വാരിയർ, സനൂപ് സന്തോഷ്

ഫിലിപ്സ് ആന്‍ഡ് ദ് മങ്കിപെന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി റോജിൻ തോമസും കൂട്ടരും എത്തുന്നു. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ നായികയായി എത്തുന്ന ചിത്രത്തിൽ കുട്ടിത്താരം സനൂപ് സന്തോഷ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഫസ്റ്റ്ലുക്കും ചിത്രത്തിലെ പ്രമുഖ താരങ്ങളും ടെക്നീഷ്യൻമാരും ഉൾപ്പടെയുള്ള സംഘത്തിന്റെ സാനിധ്യത്തിൽ നാളെ വൈകിട്ട് ആറിന് കൊച്ചി ലുലുമാളിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും.

മങ്കിപെന്നിനു ശേഷമുള്ള രണ്ടു വർഷം മുഴുവൻ ഈ ചിത്രത്തിനു വേണ്ടിയുള്ള പ്രയത്നത്തിലായിരുന്നെന്ന് റോജിൻ മനോരമ ഓൺലൈനോടു പറഞ്ഞു. കാമറ, മ്യൂസിക്, ആർട്ട് ഡയറകടേഴ്സ് തുടങ്ങി മങ്കിപെന്നിന്റെ അതേ ടീം തന്നെയാണ് ഈ ചിത്രത്തിനു പിന്നിലും പ്രവർത്തിച്ചത്.

Philips and the Monkey Pen Crew in I Me Myself

ഇതൊരു ഫാമിലി ഫൺ മൂവി ആയിരിക്കും. തിരിച്ചു വരവിനു ശേഷം മഞ്ജു ചേച്ചിയെ ഇതുവരെ കണ്ട കഥാപാത്രങ്ങൾ പോലെ അല്ല ഈ ചിത്രത്തിൽ. കാഴ്ചയിലും സ്റ്റൈലിലുമെല്ലാം വളരെ മോഡേൺ ആയ മഞ്ജു വാര്യരെയായിരിക്കും കാണാൻ സാധിക്കുക. സമ്മർ ഇൻ ബത്്ലഹേമിലും ദയയിലുമൊക്കെ നമ്മൾ കണ്ട് ഇഷ്ടപ്പെട്ട യങ് ചൈൽഡിഷ് കാരക്ടർ പോലെ ഒന്ന് എന്നു പറയാം. സനൂപ് ആണെങ്കിലും ചിത്രത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. റോജിൻ പറഞ്ഞു.

നീല്‍ ഡി കുന്‍ഹയാണ് ക്യാമറ. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ഗുഡ് വിൽ എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ ആലിസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.