Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിയ വിജയത്തിന് ജനങ്ങളോട് നന്ദി: മുകേഷ്

mukesh

കൊല്ലത്ത് എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി മുകേഷ്‌വിജയിച്ചു. 17611 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇത്രയും വലിയ വിജയം ജനങ്ങൾ തന്നതിൽ നന്ദിയുണ്ടെന്നും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നതായും മുകേഷ് പറഞ്ഞു.

ആകെ 63103 വോട്ടുകൾ മുകേഷ് നേടുകയുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയും ബിജെപി സ്ഥാനര്‍ത്ഥി പ്രൊഫ. കെ ശശികുമാറുമാണ് മത്സരരംഗത്ത് മുകേഷിനെതിരെ ഉണ്ടായിരുന്നത്. സിനിമതാരമായും നാടകനടനായും തിളങ്ങിയ മുകേഷില്‍ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ കണ്ടത് വളരെ പക്വതയാര്‍ന്ന രാഷ്ട്രീയ നേതാവിനെയായിരുന്നു.
 

Your Rating: