Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറവയറുമായി മുക്തയുടെ ഈസ്റ്റർ ആഘോഷം

mukhta-rimi മുക്തയും റിങ്കുവും റിമിയും കുടുംബത്തിനൊപ്പം പെസഹ ആഘോഷിക്കുന്നു

ഈ വര്‍ഷത്തെ ഈസ്റ്റര്‍ മുക്തയ്ക്ക് ഇരട്ടി സന്തോഷമാണ് സമ്മാനിച്ചത്. വിവാഹം കഴിഞ്ഞുള്ള ആദ്യ ഈസ്റ്റര്‍, അതിലുപരിയായി അമ്മയാകുന്നതിന്റെ സന്തോഷവും. നാല് മാസം കൂടി കഴിഞ്ഞാല്‍ മുക്ത അമ്മയാകും.

പാലാരിവട്ടത്തെ മുക്തയുടെ വീട്ടിലായിരുന്നു പെസഹ ആഘോഷം. ഭര്‍തൃസഹോദരിയും ഗായികയുമായ റിമി ടോമിയും കുടുംബവുമെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാന്‍ പാലാരിവട്ടത്ത് എത്തി. ഇത്തവണത്തെ വലിയ നൊയമ്പും കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ളതായിരുന്നു. മുക്ത മാത്രമല്ല, വീട്ടില്‍ എല്ലാവരും നൊയമ്പെടുത്തത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടിയായിരുന്നു.

mukhta-family

2015 ആഗസ്റ്റ് 23 നായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മുക്ത ഒരു നര്‍ത്തകി കൂടിയാണ്. ആര്യ നായകനായെത്തിയ തമിഴ്ചിത്രം വി.എസ്.ഒ.പിയാണ് മുക്തയുടേതായി അവസാനം പുറത്തിറങ്ങിയചിത്രം.

Your Rating: