Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍

muktha-ringu

നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് യുവ നടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്.

നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയില്‍ വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടക്കും. ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്യ നായകനായെത്തുന്ന വി.എസ്.ഒ.പിയാണ് മുക്തയുടെ പുതിയ ചിത്രം.