Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നറിയിപ്പ് മോസ്കൊ ചലചിത്രോത്സവത്തിൽ

munanriyipp-mammootty

ക്യാമറാമാൻ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന സിനിമ പ്രശസ്തമായ മോസ്കൊ ചലചിത്രോത്സവത്തിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിക്കും. മമ്മൂട്ടി നായകനായി എത്തിയ ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.

ലോകത്തെ പഴക്കമേറിയ ചലചിത്രോത്സവങ്ങളിലൊന്നായ മോസ്കൊ ഉത്സവത്തിലെ പൊതു വിഭാഗത്തിലാണ് മുന്നറിയിപ്പു പ്രദർശിപ്പിക്കുക. ഇവിടെ ഏഷ്യൻ വിഭാഗവും ഉണ്ട്. ദയ എന്ന ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്ത ചിത്രമായിരുന്നു മുന്നറിയിപ്പ്. ആര്‍‍. ഉണ്ണി ആയിരുന്നു തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. അപര്‍ണ ഗോപിനാഥ്, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.