Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ സിനിമയിൽ നിന്നും പൃഥ്വിരാജിനെ പിന്തിരിപ്പിക്കാൻ ചിലർ ശ്രമിച്ചു:നാദിർഷ

prithvi-nadhrshah

അമർ അക്ബർ അന്തോണിയിൽ അഭിനയിക്കുന്നതിൽ നിന്നും നടൻ പൃഥ്വിരാജിനെ പിന്തിരിപ്പിക്കാൻ ചിലർ ശ്രമിച്ചെന്നു സംവിധായകൻ നാദിർഷ. നാദിർഷയ്ക്കു സംവിധാനം ചെയ്യാൻ അറിയുമായിരുന്നെങ്കിൽ എപ്പോഴേ ചെയ്തേനേ. ദിലീപ് അഭിയിക്കുന്നില്ല എന്ന് അറിയുമ്പോൾ തന്നെ മനസിലാക്കിക്കൂടേ ഇതൊരു വളിപ്പ് സിനിമയായിരിക്കുമെന്ന്...എന്നൊക്കെയായിരുന്നു സംസാരം.

പക്ഷെ പൃഥ്വിരാജ് പറഞ്ഞു, ഇതിൽ എനിക്കു ചെയ്യാൻ പറ്റിയ ഹീറോയിസം ഒന്നുമില്ലെങ്കിലും ഇതൊരു നല്ല സിനിമയാകും. സൂപ്പർ ഹിറ്റുമാകും. ഇങ്ങനെ ഒരു നല്ല സിനിമയുടെ ഭാഗമാക്കാൻ പറ്റുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ എന്നായിരുന്നു പൃഥ്വിയുടെ നിലപാട്. ഇത്രയും വർഷത്തെ അഭിനയപരിചയം കൊണ്ട് നേടിയെടുത്ത ആ ജഡ്ജ്മെന്റ് കൃത്യമാകുകയും ചെയ്തു. ദിലീപിനെ നായകനാക്കി ചിത്രം ചെയ്തിരുന്നെങ്കിൽ അതു ദിലീപ് സിനിമയായി അറിയപ്പെട്ടേനേ.

അമർ അക്ബർ അന്തോണി കണ്ടിട്ട് അവനും പറഞ്ഞു വളരെ നന്നായിട്ടുണ്ട്, നീ കഴിവുള്ള ഒരു സംവിധായകനാണെന്നു ആൾക്കാരെക്കൊണ്ടു പറയിക്കാൻ പറ്റിയെന്നു ദിലീപ് പറഞ്ഞെന്നും നാദിർഷ പറഞ്ഞു. മനോരമ വാരികയ്ക്കു അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുയായിരുന്നു നാദിർഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.