Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സട കുടഞ്ഞെണീറ്റ് 'നരസിംഹം' വീണ്ടും കോട്ടയത്ത്

narasimham

മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായ നരസിംഹം റി-റിലീസ് ചെയ്യുന്നു. നരസിഹം റിലീസ് ചെയ്ത് പതിനാറ് വർഷം പൂർത്തികരിക്കുന്ന സാഹചര്യത്തിലാണ് ചിത്രം വീണ്ടും പുന:പ്രദർശിപ്പിക്കുന്നത്. മോഹൻലാൽ ഫാൻസ്‌ കോട്ടയം ജില്ലാ കമ്മിറ്റി 16 വർഷം തികച്ചതിന്റെയും ഒപ്പം ചാരിറ്റി ഫണ്ട് സ്വരൂപിക്കുന്നതിന്റെയും ഭാഗമായി നടത്തുന്ന നരസിംഹം സ്പെഷൽ ഷോ 2016 ജനുവരി 26 രാവിലെ 8 മണിക്ക് കോട്ടയം അനുപമ തിയേറ്ററിൽ വച്ച് നടത്തുന്നു.

2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാഹിറ്റായി. ഷാജി കൈലാസിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. ‘നീ പോ മോനേ ദിനേശാ...’എന്ന പ്രയോഗം ഇപ്പോഴും മലയാളികൾ ഏറ്റുപറയുന്നു.

Lalettan in Narasimham

മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചിത്രത്തിൽ തിലകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. റിലീസ് ചെയ്ത് ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ടി വി റേറ്റിങ്ങിൽ ഇപ്പോഴും ഇൗ ചിത്രം മുന്നിലാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട മോഹൻലാലിന്റെ മീശ പിരിയൻ കഥാപാത്രവും നരസിംഹത്തിലെ ഇന്ദുചൂഡൻ തന്നെ.