Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരളയാത്രയ്ക്ക് സിനിമാസ്റ്റൈൽ വിഡിയോ

pinarai പിണറായി വിജയന്‍

പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയ്ക്ക് സംവിധായകനും നടനുമായ രണ്‍ജി പണിക്കരുടെ ശബ്ദത്തില്‍ പ്രോമോ വീഡിയോ. ഇന്ന് തുടങ്ങാനിരിക്കുന്ന നവകേരള യാത്രയിലേക്ക് അണിചേരൂ എന്ന ആഹ്വാനവുമായിട്ടാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Navakerala March

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പ്രസംഗത്തോടെ തുടങ്ങുന്ന വിഡിയോയില്‍ എകെജി, പി.കൃഷ്ണപ്പിള്ള, വിഎസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവരുടെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇതില്‍ പിണറായി വിജയന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതാണ്. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനാണ് ഈ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. സംഗീതം സംവിധാനം രാഹുൽ രാജാണ്.

പ്രോമോ വിഡിയോയില്‍ രണ്‍ജി പണിക്കര്‍ നല്‍കുന്ന വോയിസ് ഓവര്‍ നരേഷന്‍ ഇങ്ങനെ-ചരിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണ് ഒപ്പം ഭാവിയിലേക്കുള്ള ഒരു തിരുത്തല്‍ രേഖയും. പുതിയ ചിന്ത, പുതിയ കര്‍മ്മം, പുതിയ കേരളം - പങ്കെടുക്കൂ - അണിചേരൂ ഈ ബഹുജന മുന്നേറ്റത്തിൽ.