Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം തമിഴിലേയ്ക്ക് ?

nivin-pauly-latest

അല്‍ഫോന്‍സ് പുത്രന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം തമിഴിലും തെലുങ്കിലും റീമേയ്ക്കിലൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ റീമേയ്ക്ക് അവകാശവുമായി ബന്ധപ്പെട്ട് മൂന്നു പ്രമുഖനിര്‍മാതാക്കള്‍ പ്രേമത്തിന്‍റെ അണിയറപ്രവര്‍ത്തകരോട് സംസാരിച്ചെന്നാണ് കേള്‍ക്കുന്നത്. തമിഴിലും തെലുങ്കിലും ഒരുക്കാനാണ് പദ്ധതി.

ഇതുസംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. അല്‍ഫോന്‍സിന്‍റെ ആദ്യ ചിത്രമായ നേരം തമിഴിലും മലയാളത്തിലും ഒരേ സമയം ഹിറ്റായിരുന്നു. പ്രേമം തമിഴിലെത്തുന്പോള്‍ നിവിന്‍ പോളി തന്നെ നായകനായി എത്തുമോ എന്ന് കണ്ടറിയാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.