Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദിയിൽ നേരമോ പ്രേമമോ ? അൽഫോൺസ് ചോദിക്കുന്നു

alphonse-neram-premam

നേരം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി പ്രേമത്തിലൂടെ സൂപ്പർഹിറ്റ് സംവിധായകനായി മാറിയ അല്‍ഫോൻസ് പുത്രൻ ബോളിവുഡിേലക്ക് ചുവട് വയ്ക്കുന്നു. എന്നാൽ സിനിമയെ സംബന്ധിച്ച് സൂചനകളൊന്നുമില്ല. അൽഫോൺസ് തന്നെ ഫെയ്സ്ബുക്കിലൂടെ തന്റെ ആരാധകരോട് ഇതേക്കുറിച്ച് അഭിപ്രായമാരാഞ്ഞിട്ടുണ്ട്.

നേരമാണോ അതോ പ്രേമമാണോ ഹിന്ദിയിൽ ആദ്യം ചെയ്യേണ്ടതെന്ന് പ്രേക്ഷകരോട് അദ്ദേഹം ചോദിക്കുന്നു. അങ്ങനെ ചെയ്യുകയാണെങ്കിൽ തന്നെ അത് വെറുമൊരു റീമേക്ക് ആയിരിക്കില്ലെന്നും അൽഫോൻസ് പറയുന്നു. അതിൽ നിന്നും ചിലകാര്യങ്ങൾ സ്വീകരിച്ച് പുതിയൊരു ചിത്രമാക്കിയേ അവതരിപ്പിക്കൂവെന്നും നിങ്ങൾ കണ്ട എന്റെ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായ അവതരണശൈലിയായിരിക്കും ഈ ചിത്രത്തിലേതെന്നും അൽഫോൻസ് വ്യക്തമാകക്ി.

നേരമോ പ്രേമമോ അല്ലെങ്കിൽ പുതിയ ഏതെങ്കിലുമാണോ നിങ്ങൾ ഹിന്ദിയിൽ കാണാൻ ആഗ്രഹിക്കുന്നത്. ഞാനിപ്പോൾ മുംബൈയിൽ ആണ്. അടുത്ത ചിത്രത്തിനായി നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ആവശ്യമാണ്. അൽഫോൻസ് പറഞ്ഞു.

അൽഫോൻസിന്റെ പോസ്റ്റിന് താഴെ അജു വർഗീസും തന്റെ അഭിപ്രായം രേഖപ്പെടുത്തി. പുതുമയുള്ള ഒരു ചിത്രം എന്നായിരുന്നു അജുവിന്റെ കമന്റ്. അതിന് രസകരമായൊരു മറുപടിയാണ് അൽഫോൻസ് നൽകിയത്. ‘ലോക സിനിമാ ചരിത്രത്തിൽ പുതുമ ഒന്നുമില്ലാത്ത സിനിമ എടുക്കുന്ന ആളാണ് ഞാൻ. ആ എന്നോടു നീ ആ വാക്ക് എങ്ങനെ പറഞ്ഞൂ കശ്മലാ എന്നായിരുന്നു അൽഫോൻസിന്റെ മറുപടി. നേരവും പ്രേമവുമൊക്കെ പതിയെ എടുക്കാമെന്നും ആദ്യം പുതുമയുള്ള ആശയം സിനിമയാക്കാനും അജു മറുപടി പറഞ്ഞു.  

Your Rating: